ശബരിമലയിലേത് കാലാകാലങ്ങളായി കോടിക്കണക്കിന് വിശ്വാസികൾ അനുവർത്തിച്ചു വരുന്ന ആചാരമാണ് .ഇത് കണക്കിലെടുക്കാതെ കോടതി വിധി അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത് . സമാധാനവും സഹവർത്വിത്തവും കൊണ്ടുവരുന്നതിന് പകരം കോടതി വിധിയിലൂടെ ഉണ്ടായത് അസ്വസ്ഥതകളും വേർതിരിവുകളുമാണ് . ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് പിന്നിൽ വളരെ നാളുകളായി പിന്തുടർന്ന് വരുന്ന ആചാര അനുഷ്ഠാന ചരിത്രം ഉണ്ട്, അത് കണക്കിലെടുക്കാതെ ഹിന്ദു വിശ്വാസ സമൂഹമായ സ്ത്രീകൾ ഉൾപ്പെടെ ഉള്ള വിശ്വാസികളുടെ ഇച്ഛ എന്താണോ അത് പരിഗണിക്കാതെയാണ് ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കിയത് .ക്ഷേത്രത്തിലെ ആചാരങ്ങൾ കാലത്തിനനുസരിച്ച് പരിഷ്ക്കരിക്കണമെങ്കിൽ അത് ആചാര്യ സദസ്സിനോടും വിശ്വാസ സമൂഹത്തിനോടും ചർച്ച കൊണ്ടാവണം അല്ലാതെ ബലം പ്രയോഗിച്ചല്ല ക്ഷേത്രാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടത്, അവിശ്വാസികൾ ആചാര അനുഷ്ഠാനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ശബരിമലയിലേക്കുള്ള കടന്നുകയറ്റം മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത് ,വിശ്വാസത്തെ തകർക്കാൻ വേണ്ടിയുള്ള ഈ കടന്നുകയറ്റത്തിന് കോടതിയും നിയമവും കൂട്ടുനിന്നു.

നേരോടെ നിർഭയം നിരന്തരം എന്ന പരസ്യ വാചകം മുൻനിർത്തി മുന്നോട്ട് വന്ന് കാലങ്ങളായി നമ്മുടെ സമൂഹത്തിൽ നുണ പ്രചാരണം നടത്തുന്ന മാധ്യമ വേശ്യകൾക്കെതിരെ സമൂഹം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം പ്രവണതകളെ നാം സമൂഹത്തിൽ നിന്ന് തച്ചുടച്ചു നീക്കേണ്ടതുണ്ട്. അതിനായി നമുക്ക് ഒന്നിച്ചു മുന്നേറാം. Trp റേറ്റിംഗിൽ മാത്രം ശ്രദ്ധാലുക്കൽ ആവുകയും സമൂഹത്തിലേക്ക് ഇത്തരം വിഷ ചിന്തകളും നുണ പ്രചരണങ്ങളും കുത്തി വെക്കുന്ന മാധ്യമങ്ങളെ ഒറ്റപ്പെടുത്തുക്ക, അതിലൂടെ മാധ്യമ ധർമ്മം കാത്തു സൂക്ഷിക്കുക